Sunday, February 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സെന്‍സസ്: ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി

by Punnyabhumi Desk
Feb 6, 2020, 06:40 pm IST
in കേരളം

തിരുവനന്തപുരം: രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

സെന്‍സസ് പ്രവര്‍ത്തനങ്ങളും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങളും രണ്ടാണെന്നും എന്‍.പി.ആര്‍ പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യാവലി കേരളത്തില്‍ ശേഖരിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വ്യക്തത വരുത്തിനല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യാവലി സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും സ്പഷ്ടീകരിച്ചിട്ടും ചിലര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

സെന്‍സസിന്റെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പും 2020 മെയ്് ഒന്നു മുതല്‍ 30 വരെ നടത്തും. രണ്ടാംഘട്ടമായ പോപുലേഷന്‍ എന്യുമറേഷന്‍ 2021 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെ നടത്തും. രാജ്യത്ത് ആദ്യമായി നടത്തുന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ജനസംഖ്യ വിവരശേഖരണം സംസ്ഥാനത്ത് നൂറുശതമാനം വിജയമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

10 വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ശേഖരിക്കുന്ന നമ്മുടെ ഓരോരുത്തതുടെയും സാമ്പത്തിക-സാമൂഹിക-വ്യക്തിഗത വിവരങ്ങള്‍ നമ്മുടെ നാടിന്റെ അടുത്ത 10 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനും സംവരണത്തിനുമടക്കം ആശ്രയിക്കുന്ന പ്രധാന വിവരസ്രോതസ് ആയതിനാലും ജനസംഖ്യാ കണക്കെടുപ്പുമായി എല്ലാ ജനങ്ങളെയും സഹകരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി (ഹൗസ് ലിസ്റ്റിംഗ് ആന്റ് ഹൗസിംഗ് സെന്‍സസ്) ബന്ധപ്പെട്ട് 31 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്.

ചോദ്യങ്ങള്‍ ഇവയാണ്: കെട്ടിട നമ്പര്‍, സെന്‍സ്സ് വീടിന്റെ നമ്പര്‍, സെന്‍സസ് വീടിന്റെ നിലം ഭിത്തി മേല്‍ക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സമാഗ്രികള്‍, സെന്‍സ്സ് വീടിന്റെ ഉപയോഗം, സെന്‍സ്സ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍, കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ പെണ്ണോ മുന്നാം ലിംഗമോ, കുടുംബ നാഥന്‍ പട്ടിക ജാതിയോ/പട്ടിക വര്‍ഗമോ/മറ്റുളളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാന്‍ ഈ കുടുംബത്തിന് മാത്രമായി കൈവശമുളള മുറികളുടെ എണ്ണം, ഈ കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെളള സ്രോതസ്സ്, കുടിവെളള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസ് ഉണ്ട്/ഇല്ല, ഏതു തരം കക്കൂസ്, അഴുക്കു വെളളക്കുഴല്‍ സംബന്ധിച്ച്, പരിസരത്തു കുളിക്കാനുളള സൗകര്യം, അടുക്കളയുടെ ലഭ്യത എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്‍, പാചകത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാന്‍സിറ്റര്‍ ഇവ ഉണ്ടോ, ടെലിവിഷന്‍ ഉണ്ടോ, ഇന്റര്‍നെറ്റ് ലഭ്യത, കമ്പ്യൂട്ടര്‍/ലാപ് ടോപ്, ടെലിഫോണ്‍/മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍, െസെക്കിള്‍/മോട്ടര്‍ സൈക്കിള്‍/സ്‌കൂട്ടര്‍/മോപ്പഡ്, കാര്‍/ജീപ്പ്/വാന്‍, കുടുംബത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊബൈല്‍ നമ്പര്‍ (സെന്‍സസ് സംബന്ധമായ ആശയ വിനിമയങ്ങള്‍ക്ക് മാത്രം).
അഡീ: ഡയറക്ടര്‍ ജനറല്‍ ആന്റ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യ ജനാര്‍ദ്ദന്‍ യാദവ്, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, സെന്‍സസ് ഡയറക്ടര്‍ ടി. മിത്ര, സെന്‍സസ് വകുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ, നഗരകാര്യ, ലാന്റ് റവന്യൂ, വനം എന്നീ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies