തിരുവനന്തപുരം: ചിന്തയും വാക്കും കൊണ്ട് ഋഷിതുല്യമായ ജീവിതത്തിലൂടെ ഭാരതത്തെ സേവിച്ച ഒരു കര്‍മയോഗിയെയാണ് പി.പരമേശ്വരന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തില്‍ ദേശീയതയുടെ ബൗദ്ധികമുഖമായിരുന്ന പി.പരമേശ്വരന് പകരംവയ്ക്കാന്‍ മറ്റൊരുവ്യക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.













