തിരുവനന്തപുരം: ഭാരതീയ സംസ്‌കൃതിയുടെ മഹിമാതിരേകം സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ ഭാരതാംബയുടെ വീരപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് ഇന്‍സ്പയേഴ്‌സ് ഡയറക്ടര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ അനുസ്മരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധിപതിയായിരുന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി പരമേശ്വര്‍ജി സുദൃഢമായ ബന്ധം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സേവനോന്മുഖമായ ജീവിതം സമൂഹത്തിന് എക്കാലവും മാതൃകാപരമായിരിക്കുമെന്നും ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.
Discussion about this post