ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അധികാര തുടര്‍ച്ച നേടി ആം ആദ്മി പാര്‍ട്ടി. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ എഎപി 58 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒരു സ്ഥലത്തുപോലും മുന്നേറാനായില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തരാണെങ്കില്‍ വോട്ടു തരണമെന്ന അരവിന്ദ് കെജരീവാളിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പു ഫലം. 2015 ലെ തെരഞ്ഞെടുപ്പിനു ലഭിച്ചതിനെക്കാള്‍ ഏഴു ശതമാനം വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തെ 9.7 ശതമാനം വോട്ടു നേടാനാകാത്തത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post