തിരുവനന്തപുരം: ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീ നീലകണ്ഠ വിദ്യാപീഠം സ്‌കൂള്‍ വാര്‍ഷികസമ്മേളനം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ മേധാവിയും സാഹിത്യകാരനുമായ കെ.എല്‍. ശ്രീകൃഷ്ണദാസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മുഖ്യാതിഥിയായിരുന്നു. പി. റ്റി.എ പ്രസിഡന്റ് എ.റ്റി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ശ്രീ രേഖ, കഴക്കൂട്ടം എക്സൈസ് റേഞ്ച് പ്രിവന്റീവ് ആഫീസര്‍ രവീന്ദ്രന്‍ നായര്‍ തുടങ്ങിവര്‍ സംസാരിച്ചു.
ശ്രീ നീലകണ്ഠ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ രചനകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ മാഗസിന്‍ ‘ഗുരുപ്രസാദം‘ സ്വാമി ബ്രഹ്മ പാദാനന്ദ സരസ്വതി പ്രകാശനം ചെയ്തു. കെ.എല്‍.ശ്രീകൃഷ്ണദാസ് ആദ്യപ്രതി ഏറ്റുവാങ്ങി.
Discussion about this post