തിരുവനന്തപുരം: ലോക്സഭ/നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് കേരളത്തില്‍ ഉപയോഗിക്കേണ്ട പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലും (www.kerala.gov.in), താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും.
26201248 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 13500674 സ്ത്രീ വോട്ടര്‍മാരുണ്ട്. പുരുഷവോട്ടര്‍മാര്‍ 12700413. 161 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്, 3143946. ഏറ്റവും കുറവ് വയനാട്ടിലാണ്, 594985. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് മലപ്പുറത്ത്, 1572030. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ കൂടുതലുള്ളത് തിരുവനന്തപുരത്താണ്, 49 പേര്‍. 89213 എന്‍.ആര്‍.ഐ വോട്ടര്‍മാരുണ്ട്. ഏറ്റവും കൂടുതല്‍ എന്‍.ആര്‍.ഐ വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്, 32875 പേര്‍. 18-19 പ്രായത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം 315730. ഏറ്റവും കൂടുതല്‍ 18-19 പ്രായത്തിലുള്ള വോട്ടര്‍മാരുള്ളത് മലപ്പുറത്ത്, 49317 പേര്‍.
സംസ്ഥാനത്ത് 24974 പോളിംഗ് സ്റ്റേഷനുകളുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങള്‍ വരുത്തുവാനും ഓണ്‍ലൈനില്‍ തുടര്‍ന്നും അപേക്ഷിക്കാം. www.nvsp.in ആണ് വെബ്സൈറ്റ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ക്ക് പൊതുജനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Discussion about this post