ന്യൂഡല്‍ഹി: കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാ അദ്ധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയാണ് സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. അഡ്വ. പിഎസ് ശ്രീധരന് പിള്ള മിസോറം ഗവര്ണറായപ്പോഴുണ്ടായ ഒഴിവിലാണ് സുരേന്ദ്രന്റെ നിയമനം.
ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായാണ് കെ സുരേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ ബിരുദപഠന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി മാറി.
രസതന്ത്ര ബിരുദ ധാരിയായി കലാലയം വിട്ടിറങ്ങിയ സുരേന്ദ്രന് പിന്നീട് യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്ത്തകന് ആയി മാറി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ ജി മാരാരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സുരേന്ദ്രന്, യുവമോര്ച്ചക വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.
Discussion about this post