കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍. അഞ്ചുപോലീസുകാരും ഒരു ഹോം ഗാര്‍ഡുമാണ് അറസ്റ്റിലായത്. എ.എസ്.ഐമാരായ സി.ബി. റജിമോന്‍, റോയ് പി. വര്‍ഗീസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി എസ്.ഐ. സാബുവിനെ ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറുപേര്കൂടി അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post