ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഈ കേസില്‍ പവന്‍ ഗുപ്ത ഒഴികെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു. അടുത്ത ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് ഇനി പവന്‍ ഗുപ്തയ്ക്ക് മുന്നിലുള്ളത്.
മരണ വാറണ്ട് പ്രകാരം ചൊവ്വാഴ്ചയാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.













