തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.
54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ഇതുവരെ 97 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോട്ടീസ് നല്‍കി. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ പത്ത് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മാര്‍ച്ച് പത്തുവരെ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യ സംരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. ഫോണ്‍ 18004251125, 8943346181, 8943346195, 7593862806.
Discussion about this post