തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ല.
Discussion about this post