Saturday, January 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

by Punnyabhumi Desk
Mar 4, 2020, 06:37 pm IST
in കേരളം

തിരുവനന്തപുരം: സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങള്‍ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. സുരക്ഷിതത്വം തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയസുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ് വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാര്‍ഡുകള്‍ സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തില്‍ അപകടരഹിതവും ആരോഗ്യപ്രദവുമായ വ്യവസായാന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. സുരക്ഷിതത്വം സംബന്ധിച്ച ബോധം പൊതുസമൂഹത്തിലും വളര്‍ന്നുവരണം. തൊഴില്‍സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിലും തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗബാധകള്‍ തടയുന്നതിലും തൊഴിലുടമകളുടെ ഉത്തരവാദിത്വം ഏറെ വലുതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിതത്വത്തോടൊപ്പം പരിസരമലിനീകരണം ഒഴിവാക്കുന്നതിനും പരിസ്ഥിതിസൗഹൃദവ്യവസായാന്തരീക്ഷം സംജാതമാക്കുന്നതിനും മുന്‍ഗണന നല്‍കണം. ഗ്രീന്‍ കാമ്പസ് എന്ന ലക്ഷ്യം വ്യവസായശാലകളിലും പ്രായോഗികമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയാകണം തൊഴിലുടമകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഉത്തരവാദിത്വം. അപ്രതീക്ഷിതമായ അപകടങ്ങള്‍ സംഭവിച്ചാല്‍ മുന്‍കരുതലെടുക്കാന്‍ തൊഴിലാളികളെയും ബഹുജനങ്ങളെയും പ്രാപ്തരാക്കണം. ഫാക്ടറികളിലെയും ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെട്ട മറ്റു തൊഴിലിടങ്ങളിലെയും സുരക്ഷയ്ക്ക് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സുരക്ഷിതത്വ-ആരോഗ്യ പരിശീലന പരിപാടികള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം തൊഴില്‍ജന്യരോഗങ്ങള്‍ നേരിടുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലത്തെ ഓക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. ഇഎസ്‌ഐയുമായി സഹകരിച്ച് കയര്‍, കശുഅണ്ടി, മെറ്റല്‍, ക്രഷര്‍, സീഫുഡ് പ്രോസസിംഗ്, പാക്കിങ്ങ് മേഖലകളില്‍ തൊഴില്‍ജന്യരോഗനിര്‍ണയ സര്‍വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ടെക്‌സ്‌റ്റൈല്‍, ഇലക്ട്രോപ്ലേറ്റിംഗ്, ഇലക്ട്രോണിക്‌സ്, വെല്‍ഡിംഗ് മേഖലകളിലും റോഡ് ടാറിംഗ്, ലോഡിങ്-അണ്‍ലോഡിങ് മേഖലകളില്‍ സര്‍വെയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. രോഗങ്ങള്‍ക്കിടയാക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിനായി കൊല്ലത്ത് ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ ലാബ് പ്രവര്‍ത്തിക്കുന്നു. തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ഫാക്ടറി മാനേജര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയും ആരോഗ്യവും സംബന്ധിച്ച പരിശീലനം നല്‍കുന്നതിന് എറണാകുളത്ത് ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാബോധവത്കരണത്തിന് വ്യവസായികളുടെ സംഘടനകളും വ്യാപാരവാണിജ്യ സംഘടനകളും മുന്‍കൈയെടുക്കണം. സുരക്ഷിതവും തൊഴില്‍ജന്യരോഗമുക്തവുമായ തൊഴിലിടങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ തൊഴിലാളികള്‍ക്കും ട്രേഡ്യൂണിയനുകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. ഇതുസംബന്ധിച്ച ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളിസംഘടനകള്‍ മുന്‍കൈയെടുക്കണം. ബോധവത്കരണക്യാമ്പുകളിലും കാമ്പയിനുകളിലും തൊഴിലാളികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആധുനികസാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് ഉല്‍പ്പാദനമേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമല്ല പല സ്ഥാപനങ്ങളിലും നിലവിലുള്ള യന്ത്രസംവിധാനങ്ങള്‍. ഉല്‍പ്പാദനമേഖലയില്‍ ആധുനികവത്കരണത്തിന്റെ അനിവാര്യതയെക്കുറിച്ച് തൊഴിലുടമകളും തൊഴിലാളികളും ബോധവാ•ാരാകേണ്ടതുണ്ട്. അത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതത്വം കണക്കിലെടുത്തു കൊണ്ടു കൂടിയാകണം. തൊഴിലാളികളുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. നാടിന്റെ വികസനവും വ്യവസായവളര്‍ച്ചയും സുരക്ഷിതമായ തൊഴിലിടങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഇതിനാവശ്യമായ നടപടികളിലൂടെ കേരളത്തെ നിക്ഷേപ-തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കഴിയുന്ന വ്യവസായാന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുക്കിയിട്ട് നിക്ഷേപകരെ തടസ്സപ്പെടുത്തുന്ന സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്. ലൈസന്‍സുകള്‍ ഉള്‍പ്പെടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ അനുമതികളും ഏകജാലകസംവിധാനത്തിലൂടെ നല്‍കാന്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നുണ്ട്. അനാവശ്യമായ തടസ്സവാദങ്ങളുയര്‍ത്തി സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. അനാവശ്യമായ ഇടപെടല്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷനായിരുന്നു. യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ്.ശ്രീകല, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി.അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ എന്‍.ജെ.മുനീര്‍ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ പി.പ്രമോദ് സ്വാഗതവും സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ്.മണി നന്ദിയും പറഞ്ഞു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെയും ഉല്‍പാദന പ്രക്രിയയുടെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies