തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
മാര്‍ച്ച് എട്ടു മുതല്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 16 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിങ് മാര്‍ച്ച് 23ന് പൂര്‍ത്തിയാകും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവര്‍ ഈ കാലയളവില്‍ ഹിയറിങിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post