തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലറിറക്കി.
സ്ഥാപനമേധാവികള്‍ ഹാജര്‍ബുക്കിന്റെ അടിസ്ഥാനത്തില്‍ ഹാജര്‍ നിരീക്ഷിക്കേണ്ടതും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്പാര്‍ക്ക് മുഖേന അവധി അപേക്ഷ നല്‍കുന്ന ഓഫീസുകള്‍ അത് തുടരുകയും ചെയ്യണം. സംസ്ഥാനത്ത് ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും (സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ) 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Discussion about this post