തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നല്‍കിയിട്ടുള്ള ആളുകള്‍ക്ക് വിദ്യാഭ്യാസ സംബന്ധമായോ ജോലി സംബന്ധമായോ ഒഴിവാക്കുവാന്‍ പറ്റാത്ത മറ്റു കാരണത്താലോ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേര്‍ വിചാരണക്കായി ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അപേക്ഷകനെ സംബന്ധിച്ച രേഖകള്‍ സഹിതം ഹാജരാകുന്നതിന് അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
അപേക്ഷ പരിഗണിച്ച് തന്നെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷന്‍ കൂടി അപേക്ഷകന്‍ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആള്‍ വശം കൊടുത്തയക്കണം. ഡിക്ലറേഷന്റെ മാതൃക www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ ഇതു പരിഗണിച്ച് അപേക്ഷകരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി ഡിക്ലറേഷന്‍ അപേക്ഷയോടൊപ്പം സൂക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഇല്ലാതെ തന്നെ അവരെ ഉള്‍പ്പെടുത്തുന്നതിന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post