മുംബൈ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഈ മാസം 15-ന് ലക്നൗവിലും 18-ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് ഉപേക്ഷിച്ചത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഈ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.
Discussion about this post