Saturday, January 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോവിഡ് 19: സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 19 പേര്‍

by Punnyabhumi Desk
Mar 14, 2020, 04:55 pm IST
in കേരളം

തിരുവനന്തപുരം: ചികിത്സയിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ രണ്ടുപേരുടെ രോഗബാധ വെള്ളിയാഴ്ച സ്ഥിരീകരിച്ചതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ മൂന്നുപേര്‍ക്ക് നേരത്തെ രോഗം ഭേദമായിരുന്നു.
യു.കെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കും വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇറ്റലി സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ, കഴിഞ്ഞദിവസം അന്തിമസ്ഥിരീകരണ ഫലം കാത്തിരുന്ന തിരുവനന്തപുരം സ്വദേശിയ്ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കോവിഡ് 19 അവലോകനയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇതില്‍ 277 പേര്‍ ആശുപത്രിയിലും 5,191 പേര്‍ വീട്ടിലുമാണുള്ളത്. ഇതില്‍ 69 പേര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ചവരാണ്. 1,715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,132 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. ആകെ 123 രാജ്യങ്ങളില്‍ കോവിഡ് 19 ബാധ പടര്‍ന്നതായാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്.

രോഗബാധ തടയുന്നതില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണം. സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നല്ല മുന്‍കൈയെടുക്കുന്നുണ്ട്. അവിടങ്ങളില്‍ യോഗം വിളിച്ച് പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ടൂറിസം മേഖലയിലെ ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരാജ്യങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ കണ്ടെത്തി പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നുണ്ട്. സംശയമുള്ളവരെ താമസിക്കുന്ന സ്ഥലങ്ങളിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ കോവിഡ് മരണം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് വരാന്‍ തയാറാകുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വരുന്നവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. അവര്‍ക്കും പരിശോധനാസംവിധാനമൊരുക്കി സ്വീകരിക്കും.

സംസ്ഥാനത്തെ വെല്ലുവിളികള്‍ അതിജീവിച്ചാണ് പ്രതിരോധ നടപടികള്‍ തുടരുന്നത്. ഉയര്‍ന്ന ജനസാന്ദ്രത, കേരളത്തിനു പുറത്തുള്ള വലിയ പ്രവാസി സമൂഹം തുടങ്ങിയവ കണക്കിലെടുക്കണം.
ആളുകളെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്തു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കണം എന്ന നിര്‍ദേശവും നല്‍കി.

വിമാനങ്ങളില്‍ വരുന്നവരില്‍ ഒരാളെയും ഒഴിവാക്കാതെ പരിശോധിക്കും. ഇക്കാര്യം വിമാനത്താവള അധികൃതരുമായി ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് പ്രതിരോധത്തിനൊപ്പം ശുചീകരണവും ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റുകള്‍ക്കൊപ്പം ട്രെയിനുകളിലും ഇതിന് സംവിധാനമുണ്ടാകും. സംസ്ഥാനാതിര്‍ത്തി കടന്ന് വരുന്ന ട്രെയിനുകളില്‍ പരിശോധനാ സംവിധാനമുണ്ടാക്കും. ഇതിന് പോലീസ് സഹായം ഉപയോഗപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തി പോയിന്റുകളില്‍ പരിശോധനയ്ക്കുണ്ടാകും. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ എന്‍ട്രി പോയിന്റുകളില്‍ പരിശോധനാ സംവിധാനമൊരുക്കും. പോലീസിന് പ്രധാന പങ്ക് വഹിക്കാനാകും. സാധ്യമായ പ്രാദേശിക സഹായവും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തവും ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് നിശ്ചിതദിവസം കഴിഞ്ഞും രോഗ ലക്ഷണമില്ലെങ്കില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും.
മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന സഹോദരങ്ങള്‍ക്ക് നാട്ടിലേക്ക് വരാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവര്‍ രാജ്യത്തേക്ക് വരാന്‍ പാടില്ല എന്ന നിലപാട് എടുക്കരുത്.

ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നിരവധി ബന്ധപ്പെടലുകള്‍ നടത്തിയിരുന്നു. ഗുണഫലമായി കേന്ദ്രം പ്രത്യേകം വിമാനം അയക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.
കൃത്യമായ പ്രതിരോധപ്രവര്‍ത്തനം നടത്തിയാല്‍ രോഗം നമുക്ക് അതിജീവിക്കാനാകും. രോഗം സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭീതി പരത്താനല്ല. ഇത്തരം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അത് സമൂഹത്തിന്റെ ഭാവി കണക്കിലെടുത്താണ്. പരമാവധി ബോധവത്കരണത്തിലൂടെ രോഗപടര്‍ച്ച ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. രോഗബാധിതര്‍ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നുണ്ട്. കോട്ടയത്ത് പിതാവിനെക്കാണാനെത്തിയ യുവാവ് നിരീക്ഷണത്തിലായപ്പോള്‍ പിതാവ് മരിച്ചിട്ടും സാമൂഹ്യബോധത്തോടെ ഉത്തരവാദിത്തം നിറവേറ്റിയത് ഉദാഹരണമാണ്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നിയമനടപടി സംഭ്രമം സൃഷ്ടിക്കാനല്ല. തിരിച്ചറിവ് പകര്‍ന്ന് കൂട്ടായ്മ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ കേരള ഡ്രഗസ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് 10 ദിവസത്തിനുള്ളില്‍ ഒരുലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies