തിരുവനന്തപുരം: സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കോവിഡ് 19 തുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ശുചിത്വ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങണമെന്നും സി.എം.ഡി പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.
വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ എല്ലാവര്‍ക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് വിതരണ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post