ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ. എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ക്ലാരന്‍സ് ഹൗസ് അറിയിച്ചു. ചാള്‍സ് രാജകുമാരന്റെ പത്‌നി കാമിലയ്ക്ക് കൊറോണയില്ലെന്നും അധികൃതര്‍ അറിയിച്ചു. രാജകുമാരനും ഭാര്യ കാമിലയും സ്‌കോട്ലന്‍ഡിലെ ബാല്‍മൊറാലിലാണ് ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനാണ് ചാള്‍സ് രാജകുമാരന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്നു വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കു മാറ്റിയിരുന്നു.
Discussion about this post