Tuesday, June 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

by Punnyabhumi Desk
Mar 27, 2020, 12:04 pm IST
in കേരളം

തിരുവനന്തപുരം: കൊറോണ ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ മാസത്തില്‍ കുറഞ്ഞത് 15 കിലോ റേഷന്‍ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും.

മുന്‍ഗണനാ വിഭാഗം (പിങ്ക് കളര്‍) കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗം കാര്‍ഡുകള്‍ക്ക് (നീല, വെള്ള) കാര്‍ഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.

കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി നല്‍കുന്നതു പ്രകാരം 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറി നടത്തും. പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങള്‍ അടങ്ങുന്നതാണ് ഭക്ഷ്യ സാധന കിറ്റ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യ വിഹിതം ഫുഡ്കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നിന്നും ലിഫ്റ്റിംഗ് നടന്നുവരികയാണ്. മൂന്ന് മാസത്തേക്കുളള വിഹിത ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി വിതരണത്തിന് സജ്ജമായി ഗോഡൗണുകളില്‍ ലഭ്യമാക്കി. 74000 മെട്രിക് ടണ്‍ അധികധാന്യ വിഹിതം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. റേഷന്‍ കടകളില്‍ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. റേഷന്‍ വിതരണത്തിന് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി മാനുവല്‍ ഇടപാടുകള്‍ വഴി വിതരണം നടത്തുവാന്‍ തീരുമാനിച്ചു. ഇഷ്ടമുളള കടയില്‍ നിന്നും പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രം വണ്‍ടൈം പാസ്വേഡ് നിര്‍ബന്ധമാക്കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണന ശാലകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.

ജീവനക്കാര്‍ക്കോ റേഷന്‍ ഡീലര്‍മാര്‍ക്കോ വിതരണക്കാര്‍ക്കോ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ കാണുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, എല്ലാ റേഷന്‍ കടകളിലും വിതരണക്കാര്‍ക്ക് കൈകഴുകുന്നതിനുളള സംവിധാനവും മുഖാവരണവും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കാനുളള സമയക്രമം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies