വാഷിംഗ്ടണ്‍: അമേരിക്ക ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള രാജ്യമായി. ഇതുവരെ 85,377 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
16,841 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,295 പേര് വൈറസ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കില്‍ ഇതുവരെ 466 പേരും വാഷിംഗ്ടണില്‍ 147 പേരുമാണ് മരിച്ചത്. ലോകത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു.
Discussion about this post