തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ദിനമായ ഏപ്രില്‍ 2ന് നടത്താനിരുന്ന രഥത്തില്‍ അഭിഷേകവും മറ്റ് ആഘോഷങ്ങളും അന്നദാനവും ഉണ്ടായിരിക്കില്ലെന്ന് ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അറിയിച്ചു. അതേസമയം ആചാരപരമായ പൂജകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാസജ്ജനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post