കൊച്ചി: കേരളത്തില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 16ന് ദുബായില്‍ നിന്നെത്തിയതായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.
മരിച്ച വ്യക്തി മാര്‍ച്ച് 22 മുതല്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സ നടത്തിയിരുന്നു.













