തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ജീവിതം ദുസ്സഹമായ വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചിരുന്നു. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയാണ് സഹായം വിതരണം ചെയ്യുന്നത്. ബാര്‍ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, മദ്രസ്സ ജീവനക്കാര്‍ തുടങ്ങിവര്‍ക്കാണ് നിലവില്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതം ദുരിതപൂര്‍ണമായ ക്ഷേത്ര ജീവനക്കാരെ കൂടി ധനസഹായത്തിന് പരിഗണിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ പൂര്‍ണമായി അടക്കുന്നതിനോട് യോജിക്കാനാവില്ലന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. മദ്രസ അധ്യാപകര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്ര ജീവനക്കാരെ പരിഗണിക്കാത്തത് മത വിവേചനമായേ കാണാന്‍ കഴിയുകയുള്ളൂവെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.













