തിരുവനന്തപുരം: റബര്‍, ലാറ്റക്സ് കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി.
കൊറോണ വൈറസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബര്‍, ലാറ്റക്സ് കൈയുറകളെ സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത്തരം കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ ഒഴിവാക്കിയത്.
Discussion about this post