തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തലസ്ഥാനത്ത് വീണ്ടും ജനത്തിരക്ക്. തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കടകള്‍ തുറന്ന മറവിലാണ് ജനങ്ങള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി റോഡുകളിലും കടകള്‍ക്ക് മുമ്പിലും ബാങ്കുകള്‍ക്കു മുന്നിലും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു.
Discussion about this post