ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 23077 ആയി. 718 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1684 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 37 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെയുള്ള 23077 രോഗബാധിതരില്‍ 4748 പേര് രോഗമുക്തി നേടി. 17610 പേര് ചികിത്സയിലാണ്.
ഒന്നാം സ്ഥാനത്തു നില്ക്കുന്ന മഹാരാഷ്ട്രയില്‍ 6430 പേര്‍ക്കാണ് രോഗബാധയുള്ളത്. 283 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറത്തില്‍ 2376 പേര്‍ക്കാണ് രോഗംപിടിപ്പെട്ടത്. 112 പേര് മരിച്ചു. 258 പേര് മാത്രമാണ് രോഗമുക്തി നേടി. മധ്യപ്രദേശില്‍ 1699 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേര് മരിച്ചു. ഡല്‍ഹിയില്‍ 2376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 മരണം റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post