Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Jul 18, 2011, 04:00 am IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)

രാമായണത്തിലെ ലോകങ്ങള്‍

മാനവലോകം, ദാനവലോകം, പിതൃലോകം, വാനവലോകം, വാനരലോകം, തപോലോകം, അധോലോകം എന്നിങ്ങനെ വിവിധ ലോകങ്ങള്‍ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ജീവന്‍രെ വിവിധ സംസ്‌കാരമണ്ഡലങ്ങളും അതിലൂടെ പ്രകടമാകുന്ന വിശകലനങ്ങളുമാണ് രാമായണത്തിലെ വിവിധ ലോകങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. ജീവനില്‍ മാനവപ്രകൃതിയും വാനരപ്രകൃതിയുമുണ്ട്. രണ്ടിനും ശിക്ഷാര്‍ഹങ്ങളായ അധാര്‍മിക വികാരങ്ങളുമുണ്ട്. മാനവും വാനരനും ശിക്ഷിക്കപ്പെടുന്ന രാമായണ സങ്കല്പം ധര്‍മരക്ഷയ്ക്കായി പ്രയോജനപ്പെടുന്നു. ദാനവനെ ശിക്ഷിക്കുവാനും അതേസമയം രക്ഷിക്കുവാനും മടിക്കാത്ത രാമായണസങ്കല്പം വൈരുധ്യങ്ങളെ സമന്വയിപ്പിച്ചും സമഞ്ജസമായി സമ്മേളിപ്പിച്ചും ധര്‍മരക്ഷ നിര്‍വഹിക്കുന്നു. അച്ഛനും മകനുമായുള്ള ഇഹലോകബന്ധം സാധാരണനിലയില്‍ വൈകാരികമാണ്. ധര്‍മസങ്കല്‍പം കൊണ്ടുവേണം അതിനു പരിഹാരം കാണുവാന്‍. രാമനും ദശരഥനും തമ്മിലുള്ള ബന്ധത്തില്‍ ധര്‍മസങ്കല്പം വരുത്തിയ വ്യതിയാനം വികാരങ്ങളെ നിഷേധിക്കുവാനും വിവേകത്തെ സ്ഥാപിക്കുവാനുമുള്ള വ്യതിയാനമാണ്. പിതൃലോകത്തുനിന്നെത്തിയ ദശരഥന്‍ രാവണവധം കഴിച്ച രാമനെ ദര്‍ശിക്കുന്ന രംഗം പ്രത്യേകം സ്മരണീയമാണ്. രാമായണത്തിലെ വിവിധ ലോകങ്ങള്‍ മാനവമനസ്സിനെ ചര്‍ച്ചയ്‌ക്കൊരുക്കിയിരിക്കുന്നു ഉപാധികളാണ്. മാനവന്‍ വാനവനേക്കാള്‍ വളരുന്ന ഉദാത്തസന്ദേശമാണ് രാമായണം വിളംബരം ചെയ്യുന്നത്.

വിവിധ കാര്യങ്ങള്‍
ഭരണകര്‍ത്താവ്, ഭരണീയര്‍, ദണ്ഡനീതി, ധര്‍മാധര്‍മവിവേചനം, സമ്പദ്ഘടന, അതിര്‍ത്തികള്‍ എന്നിങ്ങനെ വിവിധ സങ്കല്പങ്ങളോടുകൂടിയാണ് രാജ്യസങ്കല്പം. രാജ്യത്തിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുണ്ട്. യുദ്ധവും സമാധാനവും അതിനോട് ബന്ധപ്പെട്ട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. കാലാനുസൃതമായ വ്യതിയാനവും നിയമനിര്‍മാണവും ചരിത്രപശ്ചാത്തലവും രാജ്യസങ്കല്പത്തിലെ സാധാരണ സ്വഭാവങ്ങളാണ്. അതിര്‍ത്തിവികസനം, അതിര്‍ത്തിസംരക്ഷണം, വിദേശനയം, പ്രാദേശികനയം എന്നിങ്ങനെ പലതും രാജ്യസങ്കല്പത്തിലുണ്ട്. ദശരഥരാജ്യം, ഭരതസാമ്രാജ്യം, രാമരാജ്യം, രാവണരാജ്യം, സുഗ്രീവസാമ്രാജ്യം, ഗുഹസാമ്രാജ്യം, ജനകസാമ്രാജ്യം തുടങ്ങിയ വിവിധ സാമ്രാജ്യസങ്കല്പങ്ങള്‍ ധര്‍മോപാധിയായി രാമായണത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു.

വിവിധ സ്ത്രീകള്‍
സീതാദേവി, സരസ്വതീദേവി, കൗസല്യ, കൈകേയി, സുമിത്ര, കൈകസി, താടക, ശൂര്‍പ്പണഖ, രുമ, താര, ഊര്‍മിള, സ്വയംപ്രഭ, മണ്ഡോദരി, മന്ഥര, അഹല്യ, ശബരി, ത്രിജട, ലങ്കാലക്ഷ്മി, സുരസ എന്നിങ്ങനെ വര്‍ണിക്കപ്പെടുന്ന രാമായത്തിലെ വിവിധ സ്ത്രീഭാവങ്ങള്‍ മനുഷ്യജീവിതത്തിലെ വിവിധ കര്‍മഭാവങ്ങളെ ചര്‍ച്ച ചെയ്തിരിക്കുന്നു. ധര്‍മം സ്ഥാപിക്കുവാനും അധര്‍മം നിഷേധിക്കുവാനും പ്രയോജനപ്പെടുമാറുള്ള വിദഗ്ധമായ ചര്‍ച്ചയാണ് രാമായണം നിവര്‍ത്തിക്കുന്നത്. ലക്ഷ്യവും അലക്ഷ്യവും, വികാരവും വിവേകവും, കാമവും നിഷ്‌കാമവും, മമതയും നിര്‍മമതയും, സുരത്വവും അസുരത്വവും എല്ലാം ധര്‍മോപാധിയാക്കിയുള്ള സമീപനം വൈവിധ്യങ്ങളേയും വൈരുധ്യങ്ങളേയും ധര്‍മസരണിയില്‍ സമ്മേളിപ്പിക്കുന്നു.

വൃക്ഷങ്ങളും ഔഷധങ്ങളും
സാലങ്ങള്‍, പഞ്ചവൃക്ഷങ്ങള്‍, അശോകം, അര്‍ജുനം, നാഗം, പുന്നാഗം, ഏരണ്ടം തുടങ്ങിയ മഹാവൃക്ഷങ്ങളും സന്ധാനകരണി, സുവര്‍ണകരണി, വിശല്യകരണി, മൃതസഞ്ജീവനി തുടങ്ങിയ ഔഷധങ്ങളും, പൂമരങ്ങളും പൂവല്ലികളും ഇടകലര്‍ന്ന നിഷ്‌കുടങ്ങളും, നികുഞ്ജങ്ങളും, മഹാകാനനങ്ങളും കാട്ടാനകളും നിറഞ്ഞ രാമായണസങ്കല്പത്തിലെ വൈവിധ്യങ്ങള്‍ വര്‍ണനാതീതമാണ്. അര്‍ഥകല്പനയും ഔചിത്യവും നഷ്ടപ്പെട്ട ഒറ്റ സങ്കല്പവും രാമായണശരീരത്തില്‍ ഉണ്ടായിട്ടില്ല.

തിര്യക്കുകള്‍ കഥാപാത്രങ്ങള്‍
മൈനാകം തുടങ്ങിയ പര്‍വതങ്ങള്‍, സമുദ്രങ്ങള്‍, സമുദ്രജീവികള്‍, നദികള്‍, ഔഷധികള്‍, മൃഗങ്ങള്‍, പക്ഷികള്‍, പാറകള്‍, പുല്‍ക്കൊടികള്‍ തുടങ്ങി ചേതനങ്ങളും അചേതനങ്ങളുമായ പലതും രാമായണമഹാഗ്രന്ഥത്തിലെ കഥാപാത്രങ്ങളാണ്. മകരി, മന്ദാകിനി, അശോകം, മൃതസഞ്ജീവനി, സന്ധാനകരണി, സുവര്‍ണകരണി, വിശല്യകരണി, ജടായു, സമ്പാതി, ജാംബവാന്‍, നന്ദിഗ്രാമം, സരയൂനദി, പുഷ്പകം തുടങ്ങിയ നാനാവര്‍ഗവിഭാഗങ്ങളില്‍പ്പെടുന്ന കഥാപാത്രങ്ങള്‍ രാമായണസങ്കല്പത്തെ സജീവമാക്കുന്നു.

മന്ത്രങ്ങളും മരുന്നുകളും
താരകമന്ത്രമായ രാമമന്ത്രംകൊണ്ടാണ് ഹനുമാന്‍ സമുദ്രലംഘനം നിര്‍വഹിക്കുന്നത്. രാമായണകര്‍ത്താവായ വാല്മീകി കാട്ടാളത്വത്തില്‍ നിന്ന് മഹാമുനിപദത്തിലേക്ക് വളരുന്നത് താരകമന്ത്രത്തിലൂടെയാണ്.
‘ത്വന്‍മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്‍മഹാമായാദേവി ബന്ധിച്ചീടുകയില്ല’
എന്നും ‘ത്വന്‍മന്ത്രജപവിശുദ്ധാത്മനാ’ പ്രസാദിക്കുമെന്നും സുതീഷ്ണമഹാമുനി അരുളിച്ചെയ്യുന്നു. ഇത് രാമമഹാമന്ത്രഫലത്തിന് അനുഗ്രഹമായിത്തീര്‍ന്നിരിക്കുന്നു. ”ത്വത്ഭക്തിസുധാഹീനന്മാരായുള്ളവര്‍ക്കു സ്വപ്‌നത്തില്‍ പോലും മോക്ഷം സംഭവിക്കുകയില്ല” എന്ന അഗസ്ത്യമഹാരാജാവും അരുളിച്ചെയ്യുന്നുണ്ട്. രാവണനിഗ്രഹം നടത്തുന്നത് ആദിത്യഹൃദയം എന്ന മഹാമന്ത്രം ജപിച്ചാണ്. ദിവ്യാസ്ത്ര ഉപയോഗങ്ങളെല്ലാം മന്ത്രയുക്തമായ മഹാ അസ്ത്രങ്ങളായിട്ടാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. പുത്രകാമേഷ്ടിയിലെ മഹാമന്ത്രവും അസുരഗുരുവായ ശുക്രമുനിയില്‍ നിന്ന് രാവണന്‍ സ്വീകരിക്കുന്ന മന്ത്രങ്ങളും രാമായണസങ്കല്പത്തിലെ സജീവസങ്കേതങ്ങളാണ്.
രാമമന്ത്രം ജപിച്ച് മുക്തി നേടുവാന്‍ ആജ്ഞാപിക്കപ്പെട്ട അഹല്യയും താരകമന്ത്രശക്തികൊണ്ട് മുക്തി നേടിയവയാണ്. ശബരിക്കും സ്വയംപ്രഭയ്ക്കും താരകമന്ത്രം തന്നെയാണ് മോക്ഷപദം അരുളിയത്. സീതാദേവിയെ സ്പര്‍ശിക്കാനാകാതെ അമിതഭോഗിയായ രാവണന്‍ അകന്നുനിന്നതും താരകമന്ത്രശക്തികൊണ്ടാണ്. ബലയും അതിബലയും ഉപദേശിക്കുന്നതുകൊണ്ട് ദാഹവും വിശപ്പും അടക്കാമെന്നുള്ള അനുഗ്രഹവും രാമായണത്തില്‍ നിന്നും ലഭിക്കുന്നു. ഉള്ളില്‍ത്തറച്ച ആയുധങ്ങളെ പുറന്തള്ളുന്ന വിശല്യകരണിയും മുറിവുകളെ കൂട്ടിയോജിപ്പിക്കുന്ന സന്ധാനകരണിയും, പാടുകള്‍ ഇല്ലാതാക്കുന്ന സുവര്‍ണകരണിയും, മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനിയും തുടങ്ങി ഔഷധങ്ങളുടെ പ്രധാന്യം പ്രകടമായിക്കാണുന്നു.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies