തിരുവനന്തപുരം: കേരള നിയമസഭ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുളള തീയതി മേയ് 25 വൈകിട്ട് മൂന്നുവരെ നീട്ടി.
മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവര്‍ത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമപ്രവര്‍ത്തനം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്കായാണ് യഥാക്രമം ആര്‍.ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നീ പേരുകളില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post