Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രവാസികൾക്കായി സജ്ജം, സൗകര്യങ്ങളുറപ്പാക്കാൻ സെക്രട്ടറിതല സമിതിയായി- മുഖ്യമന്ത്രി

* മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നതിനും സൂക്ഷ്മമായ ക്രമീകരണം

by Punnyabhumi Desk
Apr 29, 2020, 10:04 am IST
in കേരളം

തിരുവനന്തപുരം: പ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമായിരിക്കും. സെക്രട്ടറിതല സമിതിയുടെ യോഗം ചേർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച നടത്തി.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേർ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെടും.  കലക്ടർമാരുടെ നേതൃത്വത്തിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകും.

വിമാനത്താവളത്തിൽ വൈദ്യപരിശോധനക്ക് സൗകര്യമൊരുക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും പ്രത്യേകം നിയോഗിച്ച്  കൗണ്ടറുകൾ ഏർപ്പെടുത്തും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമാക്കാൻ പൊലീസിന്റെ സഹായമുണ്ടാകും. ഇതിനുപുറമെ ഓരോ വിമാനത്താവളത്തിന്റെ പരിധിയിൽ വരുന്ന ജില്ലകളുടെയും മേൽനോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.   രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യാനാണ് ഉദ്ദേശം. പൊലീസ് നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തിൽനിന്ന് ഇവരെ വീടുകളിലേക്ക് അയക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യമേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം, മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവ ഏർപ്പെടുത്തും. ആരോഗ്യ പ്രവർത്തകൾ കൃത്യമായ ഇടവേളകളിൽ ഇവരെ വീടുകളിൽ സന്ദർശിക്കും.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സ്വന്തം ആരോഗ്യനിലയെക്കുറിച്ച് മൊബൈൽ ഫോണിലൂടെയോ സമൂഹമാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് അന്നന്ന് വിവരം നൽകണം. ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി വിവരം ശേഖരിക്കും. വീടുകളിൽ ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാർഡ്തല സമിതികൾക്ക് ചുമതല നൽകും. തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതിൽ പങ്കാളികളാകണം.
വീടുകളിൽ ക്വാറന്റൈനിൽ കഴിയാത്തവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയാം. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തിൽ സർക്കാർ  തന്നെ ക്വാറന്റൈനിലേക്ക് കൊണ്ടുപോകും. അവരുടെ  ലഗേജ് വിമാനത്താവളത്തിൽ നിന്ന് എടുത്ത് വീടുകളിൽ എത്തിക്കേണ്ട ചുമതല സർക്കാർ ഏറ്റെടുക്കും.

ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയർപോർട്സ് അതോറിറ്റിയും പ്രതിനിധികളുള്ള കൺടോൾ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമീകണത്തിന്റെ ചുമതല അതത് കലക്ടർമാർക്കും എസ്പിമാർക്കും ആയിരിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന ഉദ്യോഗസ്ഥനും ഇതിലുണ്ടാകും. 

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയർപോർട്ടുകൾക്ക് സമീപം ആവശ്യമായ  സൗകര്യം സർക്കാർ ഒരുക്കുന്നുണ്ട്. ആശുപത്രികളും ഇപ്പോൾതന്നെ സജ്ജമാണ്. കപ്പൽ വഴി പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിക്കുകയാണെങ്കിൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചും സജ്ജീകരണം ഏർപ്പെടുത്തും. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേർ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150ൽപരം രാജ്യങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം ഒരുക്കും. അതിർത്തിയിൽ തന്നെ പരിശോധനകൾ നടത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, എവിടെ ക്വാറന്റൈൻ ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തതയോടെ ആസൂത്രണം  ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. ഏകോപന ചുമതല പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കായിരിക്കും. ക്വാറന്റൈൻ കാര്യത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies