തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോര്‍ഡ് അറിയിച്ചു.
വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസില്‍ പോകാതെ ഓണ്‍ലൈന്‍ അടക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
Discussion about this post