തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അപ്‌ഡേറ്റ് ചെയ്യുന്നത്. 190 കോടിയിലധികം രൂപയാണ് കോവിഡ് 19ന് മാത്രമായി മാര്‍ച്ച് 27നുശേഷം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം.
കോവിഡ്19 ദുരിതാശ്വാസങ്ങള്‍ക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post