കോഴിക്കോട്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട മിഠായി തെരുവില്‍ നാളെ മുതല്‍ കടകള്‍ തുറക്കാന്‍ ഇന്ന് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ അനുവദം നല്‍കി. സാധനങ്ങള്‍ വാങ്ങാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല.
തെരുവ് കച്ചവടം ഉണ്ടാവില്ല. ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതിനെ്ക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം.
അങ്ങനെയുണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. മറ്റെല്ലായിടങ്ങളിലും കടകളില്‍ തുറക്കാന്‍ അനുവദിച്ചിട്ടും മിഠായി തെരുവില്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
Discussion about this post