ധാരാളം വെള്ളം കുടിക്കുക
രാവിലെ എണീക്കുമ്പോള്‍ തന്നെ 1-2 ഗ്ലാസ് വെള്ളം കുടിക്കുക.ശരീരത്തി നും മനസിനുംപുതിയൊരുണര്‍വ് കിട്ടും. രാത്രി കിടക്കാന്‍ പോകുന്നുതിനുമുമ്പ് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളം കുടിക്കുന്നത് ഭക്ഷണത്തിനിടയിലാ വാതെ ശ്രദ്ധിക്കണം.
പ്രാതല്‍ ഒഴിവാക്കരുത്
രാവിലത്തെ തിരക്കിനിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നത് ടീനേജുകാര്‍ ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഏകദേശം 10-12 മണിക്കൂര്‍ നേരത്തെ വിശ്രമത്തി നു ശേഷമാണ് പ്രാതല്‍ കഴിക്കുന്നത്. ദിവസം മുഴുവനുമുള്ള ഊര്‍ജ്‌ജത്തിന് ഏറ്റവും അത്യാവശ്യമാണ് പ്രാ തല്‍. `പ്രാതല്‍, ചക്രവര്‍ത്തിയെപ്പോലെ കഴിക്കണമെന്നാണ് പഴഞ്ചൊല്ലുപോലും.
നാടന്‍ ഭക്ഷണം പ്രധാനം
ഫാസ്‌റ്റ്‌ഫുഡിന് പ്രിയമേറുമ്പോള്‍ നാടിന്റെ നന്മയും രുചികളും മറക്കുന്ന പ്രവണത യാണ് ഇന്നുള്ളത്. ബര്‍ഗറിനും പീസ്സായ്‌ക്കും പകരം നാടന്‍ രുചികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക. വിദേശരുചികള്‍ ഒരു ശീലമാക്കി മാറ്റാതെ വല്ലപ്പോഴും മാത്രം ആസ്വദി ക്കുക.
ശീതളപാനീയങ്ങള്‍ ശ്രദ്ധയോടെ
സോഫ്‌റ്റ് ഡ്രിങ്കുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ നീളുമ്പോഴും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരസ്യമായ രഹസ്യമാണ്. പഞ്ചസാ രയും കളറും ധാരാളം ചേര്‍ക്കുന്ന ഇത്തരം പാനീയങ്ങള്‍ ഊര്‍ജ്‌ജം മാത്രമേ തരൂ. മറ്റു പോഷകാംശങ്ങളൊന്നും ചേര്‍ന്നിട്ടില്ലാത്ത ഇത്തരം ശീതളപാനീയങ്ങളുടെ നിരന്തരമായ ഉപയോഗം അമിതവണ്ണ ത്തിനും മറ്റു പലരോഗങ്ങള്‍ക്കും ഇടവരുത്തും. ഇത്തരം കൃത്രിമമായ പാനീയ ങ്ങള്‍ക്കു പകരം കരിക്കന്‍വെള്ളം,മോര്, പഴച്ചാറുകള്‍ എന്നിവ കഴി ക്കാം.
മൂന്നു നേരം മിതമായി
അമിതവണ്ണമുള്ളവര്‍ തടി കുറയ്‌ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന പ്രവണ തയുണ്ട്. ഭക്ഷണം ഒഴിവാക്കാതെ മൂന്നു നേരവു കഴിക്കുന്ന ആഹാര ത്തിന്റെ അളവ് കുറയ്‌ക്കുകയാണ് വേണ്ടത്. ഒരു നേരത്ത് ഭക്ഷണം കഴിക്കാതിരുന്നാല്‍ അടുത്തപ്രാവശ്യം കൂടുതല്‍ കഴിച്ചെന്നിരിക്കും. ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടിവന്നാല്‍ അടുത്തപ്രാവശ്യം ലഘുവായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
വറുത്തതും പൊരിച്ചതും കുറച്ച്
ഉരുളക്കിഴങ്ങ് വറുത്തത്, ചിപ്‌സ്, ചിപ്‌സ്, ഫിഷ്‌ഫ്രൈ, ചിക്കന്‍ ഫ്രൈം..എണ്ണയില്‍ പൊരിച്ചെടുത്ത ഇത്തരംഭക്ഷണസാധന ങ്ങള്‍ പ്രശ് നക്കാരാണ്. അമിതമായ അളവില്‍ കൊഴുപ്പ് ശരീരത്തിലെത്തുന്ന വഴികളാണിവ. അതുകൊണ്ട് എണ്ണയില്‍ വറുത്തതും പൊരിച്ചതും അധികം കഴിക്കരുത്.
സാലഡുകള്‍ ഉള്‍പ്പെടുത്തുക
പച്ചക്കറികള്‍ നല്ലപോലെ വൃത്തിയാക്കി പച്ചയ്‌ക്കുതന്നെ കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. സാലഡുകള്‍ വിവിധ തരത്തില്‍ തയാറാ ക്കാം. ഏതെങ്കിലും ഒരു നേരത്ത് സാലഡുകള്‍ കഴിക്കാന്‍ ശീലിക്കുക. കഴിയുമെങ്കില്‍ ആഴ്‌ചയിലൊരിക്കല്‍ അത്താഴം സാലഡിലൊതുക്കാം.
പഴങ്ങള്‍ സൗന്ദര്യത്തിന്
ദിവസവും ഒരു പഴമെങ്കിലും കഴിക്കുക. വിലകൂടിയ ആസ്‌ട്രേലിയന്‍ ഓറഞ്ചും കിവി ഫ്രൂട്ടുമൊന്നും വേണമെന്ന് നിര്‍ബ്‌ധം പിടിക്കരുത്. പകരം പേരയ്‌ക്കയോ ചക്കപ്പഴമോ തണ്ണിമത്തന്‍ കഷണമോ ആവാം.
കോമ്പിനേഷന്‍ ഫുഡിന് മേന്മ
അന്നജവും മാംസ്യവും ഒരുമിച്ചുള്ള വിഭവങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുക. പുട്ടും കടലയും, ഇടിയപ്പവും മുട്ടക്കറിയും, ഇഡ്‌ഡലിയും സാ മ്പാറും. ഇങ്ങനെയുള്ള വിഭവങ്ങളില്‍നിന്ന് ശരീരത്തിനാവശ്യമായ അമിനോഅമ്ലങ്ങള്‍ ശരിയായ തോതില്‍ ലഭിക്കും.
കാത്സ്യത്തിനു പാല്‍
ശൈശവം കഴിഞ്ഞാല്‍ വളര്‍ച്ചയുടെ രണ്ടാമത്തെ ഘട്ടമാണ് കൗമാരം. അതുകൊണ്ടു തന്നെ എല്ലാ പോഷകങ്ങളും കൂടുതല്‍ വേണ്ടിവരുന്ന കാലമാണിത്. എല്ലിന്റെയും പല്ലിന്റെയും ശരിയായ വളര്‍ച്ചയ്‌ക്ക് കാല്‍സ്യം നിര്‍ബന്ധം. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ത് ശീല മാക്കുക. ഇലക്കറികള്‍ കൂടുതല്‍ കഴിച്ചാല്‍ ഇരുമ്പിന്റെ ആഗിരണം കൂ ടുകയും ചെയ്യും.
വ്യായാമം മുടക്കരുത്
ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നതു പോലെ വ്യായാമവും ദിവസത്തിന്റെ ഭാഗമാക്കുക. ഏറ്റവും ലളിതമായി, അര മണിക്കൂര്‍ നടക്കാന്‍ ശീലിക്കുക. ഏതു തരം വ്യായാമമാണെങ്കിലും കുറച്ചു ദിവസം ചെയ്‌തുകഴിഞ്ഞ് നിര്‍ത്തരുത്. അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
Discussion about this post