കൊല്‍ക്കത്ത: മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ഹാരൂണ്‍ അറസ്റ്റിലായി. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) നല്‍കിയ വ്യക്തമായ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണു കൊല്‍ക്കത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
മുംബൈ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടോ എന്നതു സംബന്ധിച്ചു പൊലീസ് വിശദമായി അന്വേഷിക്കും. രാജ്യത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു.
Discussion about this post