കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില 34,800 രൂപയായി. ഗ്രാമിന് 4,350 രൂപയാണ് ഇന്നത്തെ വില. പവന് 34,400 രൂപയായിരുന്നു ഇന്നലത്തെ വില.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. മറ്റ് വിപണികള്‍ ഇല്ലാത്തതിനാലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണ വില ഉയരാന്‍ കാരണം ആയി. അപകട സാധ്യത കൂടുതലുള്ള അസറ്റ് ക്ലാസുകളില്‍ നിന്നും നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണ കടകള്‍ തുറന്നെങ്കിലും വാങ്ങുന്നവരുടെ എണ്ണം കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ഇവര്‍ പറയുന്നു.
Discussion about this post