ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദിചാനലായ സി ന്യൂസിലെ 28 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ന്യൂസ് റൂമും സ്റ്റുഡിയോകളും താല്‍ക്കാലികമായി അടച്ചു. യാതൊരുവിധ രോഗലക്ഷണമില്ലാതിരുന്ന തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ഒരു ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഉചിതമായ സമയത്തു തന്നെ ഇടപെടലുകള്‍ നടത്തിയതുകൊണ്ടാണ് രോഗവ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്നും സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് അറിയിച്ചു.













