തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിപാലിച്ചു വരുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്ക് സംസ്ഥാനതല പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലെ അമ്പുകുത്തി ജി.എല്‍.പി.എസ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഇടുക്കി ചീന്തലാര്‍ ജി.എല്‍.പി.എസ് സ്‌കൂള്‍ രണ്ടും കൊല്ലം ജി.എല്‍.വി. എല്‍.പി.എസ്. ചവറ സൗത്ത് മൂന്നും സ്ഥാനം കരസ്ഥമാക്കി.













