അയോദ്ധ്യ: ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ രാം മന്ദിര്‍ ട്രസ്റ്റ് തീരുമാനിച്ചു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുടെ പ്രകോപനത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ തുടര്‍ന്നാണ് രാമക്ഷേത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയത്.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്തായിരിക്കും ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പുതിയ തിയതി തീരുമാനിക്കുകയെന്ന് ട്രസ്റ്റ് അംഗം അനില്‍ മിശ്ര വ്യക്തമാക്കി. അതിര്‍ത്തിയിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനായി വീരമൃത്യു വരിച്ച സെനികര്‍ക്ക് ട്രസ്റ്റ് ആദരാഞ്ജലി അര്‍പ്പിച്ചു.
Discussion about this post