തിരുവനന്തപുരം: ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷന്‍ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകള്‍ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും അലോപ്പതി മരുന്നുല്‍പ്പാദന ലൈസന്‍സോടെ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കുന്നതിന് വില്‍പ്പന ലൈസന്‍സുകള്‍ വേണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്റ് സാനിറ്റൈസറുകള്‍ വിതരണവും വില്‍പനയും നടത്തുന്നതിന് ലൈസന്‍സ് എടുക്കണം. ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940ലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ഫാറം 20എ/20ബി/20 ലൈസന്‍സുകള്‍ ഉളള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കാവൂ. ആയുര്‍വേദ ലൈസന്‍സിന്റെ കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.
കോസ്മെറ്റിക് ഉല്‍പ്പാദന ലൈസന്‍സ് പ്രകാരം നിര്‍മ്മിച്ച് വിതരണം/വില്‍പ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കണ്‍ട്രോളര്‍ അറിയിച്ചു.
Discussion about this post