ന്യൂഡല്‍ഹി: ഒട്ടേറെ പുതിയ വാഹനമോഡലുകള്‍ പുറത്തിറങ്ങിയെങ്കിലും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് മൂന്നു കാര്‍ മോഡലുകള്‍- മാരുതി ആള്‍ട്ടോ, ഹ്യുണ്‌ടായ് സാന്‍ട്രോ, ടാറ്റ ഇന്‍ഡിക്ക. ഏറ്റവും ഇഷ്‌ടപ്പെട്ട കാറുകള്‍ തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ മുപ്പതു മോഡലുകളെങ്കിലും കടന്നു കൂടിയെങ്കിലും അന്തിമ റൗണ്‌ടില്‍ എത്തിയതു ഈ മൂന്നു മോഡലുകള്‍ മാത്രമാണ്.മഹീന്ദ്ര ബോലേറോ, ഫോര്‍ഡ് എക്കെണ്‍, ഹ്യുണ്‌ടായ്‌് അക്‌സന്റ്‌് എന്നിവയും തൊട്ടുപിന്നാലെ എത്തി. വളരെ വിലക്കുറവുള്ള കാറുകള്‍ തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വാഹനങ്ങളെന്നു മാരുതി സുസുകി ചെയര്‍മാന്‍ ആര്‍. സി. ഭാര്‍ഗവ പറഞ്ഞു. താരതമ്യേന വിലക്കുറവുള്ള ആള്‍ട്ടോ ഈ ഗണത്തില്‍ ഒന്നാമതെത്തിയത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ സാങ്കേതിക വിദ്യ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കാറുകളാണ് ഇപ്പോള്‍ മുന്നിലെത്തിയിരിക്കുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.
പഴയ മോഡലുകള്‍ നിലനിര്‍ത്താനുള്ള പ്രവണത ഒരുവിഭാഗം ഇന്ത്യക്കാരുടെ പ്രത്യേകതയാണ്. ഇപ്പോള്‍ ഒരുമാസം ഒരു ലക്ഷം കാറുകള്‍ വില്‍ക്കുന്നുണ്‌ട്. ഇതില്‍ 20,000 എണ്ണം വില്‍ക്കുന്ന മാരുതി ആള്‍ട്ടോയാണു മുന്നില്‍. അടുത്തമാസം കെ. സീരീസ് എന്‍ജിന്‍ ഘടിപ്പിച്ച ആള്‍ട്ടോ കാറുകള്‍ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് മാരുതി. ഒരുവര്‍ഷം 3,50,000 ആള്‍ട്ടോ വില്‍ക്കാനാണ് മാരുതിയുടെ ഉദ്ദേശ്യം.
ആള്‍ട്ടോയ്‌ക്കു പിന്നാലെ വരുന്നത് മാരുതി വാഗണ്‍ ആര്‍ ആണ്. ഒരു മാസം 12000 വാഗണ്‍ ആറുകള്‍ വില്‍ക്കുന്നുണ്‌ട്. മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ കുരുക്കില്‍പ്പെട്ട മാരുതി 800 ഇപ്പോഴും മാസം രണ്‌ടായിരം എണ്ണം വിറ്റുപോകുന്നുണ്‌ട്.മാരുതിയുടെ തൊട്ടുപിന്നാലെ വരുന്നത് ഹ്യുണ്‌ടായ് ആണ്. ഒരു മാസം 7000 സാന്‍ട്രോ കാറുകള്‍ ഹ്യുണ്‌ടായ് വില്‍ക്കുന്നുണ്‌ട്. എന്നാല്‍ ഐ10 കാറുകള്‍ മാസം 20,000 വില്‍ക്കുന്നു. ഈ മോഡല്‍ നിലനിര്‍ത്താനുള്ള തീരുമാനം കമ്പനിക്കു ഗുണം ചെയ്‌തുവെന്ന് കരുതുന്നു.
Discussion about this post