ന്യൂഡല്‍ഹി: ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 12നു ശേഷമേ തുടങ്ങുവെന്നും റെയില്‍വേ അറിയിച്ചു. എന്നാല്‍ പ്രത്യേക സര്‍വീസുകള്‍ തുടരും.
മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയും സ്‌പെഷ്യല്‍ ട്രെയിനുകളും മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.













