പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ജൂണ്‍ 27 ന് കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ സഞ്ചരിച്ച ബസ് ജൂണ്‍ 22 ന് രാവിലെയും വൈകിട്ടും ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പാലക്കാട് ഡിപ്പോയിലെ ആര്‍ക്കും രോഗബാധിതനുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നേദിവസം സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിനകത്ത് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഓഫീസില്‍ അണുനശീകരണ പ്രവൃത്തികളും നടത്തി.
ഇന്‍സ്‌പെക്ഷന്റെ ഭാഗമായി ബസില്‍ കയറിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് ഉദ്യോഗസ്ഥരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയതായും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Discussion about this post