തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 92 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 35 പേര്‍ക്കാണ് രോഗം ബാധിച്ചത്.
മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 65 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്ന് 35 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 26, എറണാകുളം 25, ആലപ്പുഴ 15, കോഴിക്കോട് 15, തൃശൂര്‍ 14, കണ്ണൂര്‍ 11, കൊല്ലം 11, പാലക്കാട് 8, വയനാട് 8, തിരുവനന്തപുരം 7, ഇടുക്കി 6, കോട്ടയം 6, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.













