കൊല്ലം: കവിയും ഗാനരചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍(89) അന്തരിച്ചു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വച്ചു നടത്തി. ഇപ്റ്റ മുന്‍ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലാണ് അദ്ദേഹത്തിന്റെ ജനനം. ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ച ഗോപാലകൃഷ്ണന്‍ സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ഓഫീസറായാണ് വിരമിച്ചത്. ജി. ദേവരാജന്‍ മാസ്റ്റര്‍, പി. ഭാസ്‌കരന്‍ എന്നിവരുടെ ജീവചരിത്രവും നിരവധി കവിത സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും രചിച്ചിട്ടുണ്ട്. ഉയരുന്ന മാറ്റൊലികള്‍, ഞാറപ്പഴങ്ങള്‍, മുത്തുകള്‍, തുടി, വൃശ്ചികക്കാറ്റ്, റോസാപ്പൂക്കളുടെ നാട്ടില്‍, പ്രതിരൂപങ്ങളുടെ സംഗീതം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
Discussion about this post