പത്തനംതിട്ട: സംസ്ഥാന പ്ലസ് ടു പരീക്ഷാഫലം പുറത്തുവരുമ്പോള്‍ 98.6 ശതമാനം മാര്‍ക്ക് നേടി ലക്ഷ്മി കൃഷ്ണന്‍ ഉന്നത വിജയം കരസ്ഥമാക്കി. പത്തനംതിട്ട കല്ലറക്കടവ് അമൃതവിദ്യാലയത്തില്‍ പഠിച്ച് ഒന്നാം സ്ഥാനം നേടിയാണ് ലക്ഷ്മി കൃഷ്ണന്‍ ഈ അഭിമാന നേട്ടം കൊയ്തത്. ധനതത്വശാസ്ത്രം ഉള്‍പ്പെടെ മൂന്നുവിഷയങ്ങള്‍ക്ക് നൂറുശതമാനം മാര്‍ക്ക് നേടിയെന്നതും ശ്രദ്ധേയമാണ്. സംസ്ഥാത്തെ അമൃതവിദ്യാലയങ്ങളില്‍ ഒന്നാംസ്ഥാനക്കാരിയെന്നതും വിജയത്തിന് മാറ്റുകൂട്ടുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായ ആര്‍.കെ.ഉണ്ണിത്താന്‍, കല ദമ്പതികളുടെ ഇളയമകളാണ് ലക്ഷ്മി കൃഷ്ണന്‍. ശ്രീരാമദാസ ആശ്രമത്തില്‍ ആദ്യാക്ഷരം കുറിച്ചതും ഗുരുക്കന്‍മാരുടെ അനുഗ്രഹവും മകളുടെ മികച്ചവിജയത്തിനു തുണയായെന്ന് ആര്‍.കെ.ഉണ്ണിത്താന്‍ പുണ്യഭൂമിയോട് പറഞ്ഞു.
Discussion about this post