തൃശൂര്‍: നഗരസഭ ജീവനക്കാര്‍ ഉള്‍പ്പെടെ നഗരസഭാ പ്രദേശത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കുന്നംകുളം നഗരസഭ അടച്ചു. നഗരസഭ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയാണ് പുതിയ കോവിഡ് സ്ഥിരീകരണ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
എല്ലാ ജീവനക്കാരോടും ജോലി നിര്‍ത്താനും വീട്ടിലേക്കു പോകുവാനും ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നഗരസഭ ഓഫീസ്, അനുബന്ധ ഓഫീസുകള്‍, കാന്റീന്‍ എന്നിവ അടച്ചു പൂട്ടി. നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളും നേരത്തെ തന്നെ അടച്ചിരുന്നു.
Discussion about this post