ന്യൂഡല്‍ഹി: ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചെല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് ഉച്ചകോടി നടക്കുന്നത്.
സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാനുള്ള നടപടികള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും. 2017ലാണ് ഇതിനു മുന്‍പ് ഇന്ത്യ – ഇയു ഉച്ചകോടി നടന്നത്.













