തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതേ സ്ഥാപനത്തിലെ 81 സാംപിളുകള്‍ വ്യാഴാഴ്ച ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവ് ആണ്.
നൂറു കണക്കിന് ആളുകളാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്നുപോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ അവിടെ സന്ദര്‍ശിച്ചവര്‍ സ്വയം പരിശോധനയ്ക്കായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post