തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും അനുബന്ധിച്ചുള്ള കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്ററും കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
750 കിടക്കകളാണിവിടെ തയ്യാറാക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമെ നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ക്ലീനിംഗ് സ്റ്റാഫ്,ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും ലഭിക്കും.
രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും. ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post